---
title: "ഏലപ്പീടിക അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Children's Day celebrations were organized at The Elapeedika Anganwadi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249312/childrens-day-celebrations-were-organized-at-the-elapeedika-anganwadi"
published_at: "2024-11-14T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735ea51b8546_angana.jpg"
keywords: []
---

# ഏലപ്പീടിക അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ഏലപ്പീടിക: അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഏലപ്പീടിക അങ്കണവാടി, അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല, സെൻ്റ്.സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഏലപ്പീടിക അങ്കണവാടിയിൽ വെച്ച് ശിശുദിനാഘോഷം നടത്തിയത്. ഏലപ്പീടിക എൽ.പി.സ്കൂളിൽ നിന്നും അങ്കണവാടിയിലേക്ക് നാസിക് ബാൻ്റ് മേളത്തിൻ്റെ അകമ്പടി യോടെ ശിശുദിന റാലി നടത്തി.

## Article Content

ഏലപ്പീടിക: അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഏലപ്പീടിക അങ്കണവാടി, അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല, സെൻ്റ്.സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഏലപ്പീടിക അങ്കണവാടിയിൽ വെച്ച് ശിശുദിനാഘോഷം നടത്തിയത്. ഏലപ്പീടിക എൽ.പി.സ്കൂളിൽ നിന്നും അങ്കണവാടിയിലേക്ക് നാസിക് ബാൻ്റ് മേളത്തിൻ്റെ അകമ്പടി യോടെ ശിശുദിന റാലി നടത്തി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ ബിജി തങ്കപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. സെൻ്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ശിശുദിന സന്ദേശം നൽകി. അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല അങ്കണവാടിക്ക് കസേര വിതരണം ചെയ്തു.

സബ്ബ് ജില്ലാ കലോൽസവ വിജയികൾക്കുള്ള സമ്മാനങ്ങൾ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐസിഡി എസ് സൂപ്പർവൈസർ ലിനി വർഗ്ഗീസ് വിതരണം ചെയ്തു. അങ്കണവാടി ടീച്ചർ റോണി തോമസ്, എപ്പീടിക എൽ .പി . സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് ഷിജു, ഇ കെ, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, സജി.പി.എ എന്നിവർ സംസാരിച്ചു. ശിശുദിന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അങ്കണവാടി എ.എൽ.എം.എസ്.സി. മെമ്പർമാർ സമ്മാനവിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249312/childrens-day-celebrations-were-organized-at-the-elapeedika-anganwadi)