---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനം ആഘോഷിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249333/kelakam"
published_at: "2024-11-14T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673605ea04b7d_IMG-20241114-WA0025.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനം ആഘോഷിച്ചു

> **Lead Summary:** **കേളകം**: ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 135 ജന്മദിനം കേളകം അംഗന്‍വാടിയിലെ ശിശുക്കളോടൊപ്പം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ആഘോഷിച്ചു.

## Article Content

**കേളകം**: ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 135 ജന്മദിനം കേളകം അംഗന്‍വാടിയിലെ ശിശുക്കളോടൊപ്പം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ആഘോഷിച്ചു.

പ്രധാനാദ്ധ്യാപകൻ എം വി മാത്യു, സിപിഒ മാരായ സജി എം മാത്യൂസ്, അശ്വതി കെ ഗോപിനാഥ് എന്നിവരോടൊപ്പം അംഗന്‍വാടിയിൽ എത്തിയ എസ്പിസി കേഡറ്റുകൾ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും വിതരണം ചെയ്തു. കുമാരി ലിദിയ ബിജു ശിശുദിന സന്ദേശം നല്‍കി. ശിശുക്കളോടൊപ്പം പാട്ടുപാടിയും കളികളിൽ ഏർപ്പെട്ടും അവർക്ക് സന്തോഷം നൽകിയാണ് മുതിർന്ന കുട്ടികൾ പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249333/kelakam)