---
title: "പെയിന്റിംഗ്, ക്വിസ് മത്സരം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249395/kannur"
published_at: "2024-11-15T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67369b0e5bc95_download_(52).jpeg"
keywords: []
---

# പെയിന്റിംഗ്, ക്വിസ് മത്സരം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസ് എന്നിവ ലോക മണ്ണ് ദിനാഘോഷത്തിന്റെ (ഡിസംബർ 5) മുന്നോടിയായി കണ്ണൂർ ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിംഗ് മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമായി 'മണ്ണ് പരിസ്ഥിതി' വിഷയത്തിൽ ക്വിസ് മത്സരവും നടത്തുന്നു. നവംബർ 23 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മിനി ഹാൾ, വീഡിയോ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്തും.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസ് എന്നിവ ലോക മണ്ണ് ദിനാഘോഷത്തിന്റെ (ഡിസംബർ 5) മുന്നോടിയായി കണ്ണൂർ ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിംഗ് മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമായി 'മണ്ണ് പരിസ്ഥിതി' വിഷയത്തിൽ ക്വിസ് മത്സരവും നടത്തുന്നു. നവംബർ 23 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മിനി ഹാൾ, വീഡിയോ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്തും.

ഒരു വിദ്യാലയത്തിൽ നിന്നും യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി രണ്ട് വീതം വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പെയിന്റിംഗിന് ആവശ്യമായ വസ്തുക്കൾ മത്സരാർഥികൾ കൊണ്ടുവരണം. നവംബർ 21 ന് വൈകുന്നേരം അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഇമെയിൽ adsskannur@gmail.com , ഫോൺ : 04972712818, 8078274518. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249395/kannur)