---
title: "അമ്പായത്തോട് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു."
english_title: "ambayathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249418/ambayathod"
published_at: "2024-11-15T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736baa6a2601_1203abc8-e8b3-418c-bee6-ccec526bce37.jpeg"
keywords: []
---

# അമ്പായത്തോട് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു.

> **Lead Summary:** **അമ്പായത്തോട്**: അമ്പായത്തോട് യു.പി സ്കൂളിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിപുലമായ രീതിയിൽ ശിശുദിന ആഘോഷവും സബ്ജില്ല മേളകളിലെ വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.റോയി നമ്പുടാകം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.അനീഷ് കാട്ടാത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**അമ്പായത്തോട്**: അമ്പായത്തോട് യു.പി സ്കൂളിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിപുലമായ രീതിയിൽ ശിശുദിന ആഘോഷവും സബ്ജില്ല മേളകളിലെ വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.റോയി നമ്പുടാകം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.അനീഷ് കാട്ടാത്ത് അധ്യക്ഷത വഹിച്ചു.

മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ.പി.ഡി.ഫ്രാൻസിസ്, ശ്രീ. ജോൺ ടി. വി. വാർഡ് മെമ്പർ ശ്രീ. ഷാജി പൊട്ടയിൽ, എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോസഫ്,പി. ടി. എ പ്രസിഡന്റ് ശ്രീ. ജോമി ഇടശ്ശേരി കുന്നേൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിസി നെടുങ്കോട്ടയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോർജ് നന്ദിയും അറിയിച്ചു. പിടിഎക്കാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് രാവിലെ മധുര പലഹാരവും ഉച്ചയ്ക്ക് നെയ്ച്ചോറും ചിക്കൻ കറിയും ഒരുക്കിയിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249418/ambayathod)