---
title: "മലയാംപടി ബസ്സ് അപകടം : നടുക്കം വിട്ട് മാറാതെ കേളകം"
english_title: "kelakom "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249424/kelakom"
published_at: "2024-11-15T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736c14c080ea_a8ef6b40-d169-4852-93f7-7cba7a7d9b41.jpeg"
keywords: []
---

# മലയാംപടി ബസ്സ് അപകടം : നടുക്കം വിട്ട് മാറാതെ കേളകം

> **Lead Summary:** **കേളകം**: മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൻ്റെ നടുക്കത്തിലാണ് മലയോരം.

## Article Content

**കേളകം**: മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൻ്റെ നടുക്കത്തിലാണ് മലയോരം.

കായംകുളത്തു നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത് .പരിക്കേറ്റവരിൽ ഒമ്പത് പേരെ വിദഗ്ദ ചികിൽസക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56) , സുരേഷ് ( 60 ), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായം കുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59) എന്നിവരെയാണ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249424/kelakom)