---
title: "കേളകം മലയാം പടി മിനി ബസ് അപകടം: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ വിവരങ്ങൾ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249433/kelakam"
published_at: "2024-11-15T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736cb23dcd88_IMG-20241115-WA0018.jpg"
keywords: []
---

# കേളകം മലയാം പടി മിനി ബസ് അപകടം: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ വിവരങ്ങൾ

> **Lead Summary:** **കേളകം**: മലയാം പടിയിൽ മിനി ബസ് അപകടത്തിൽ പെട്ടത് വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു. രണ്ട് സ്ത്രീകളാണ് അപകടത്തിൽ മരണമടഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

## Article Content

**കേളകം**: മലയാം പടിയിൽ മിനി ബസ് അപകടത്തിൽ പെട്ടത് വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു. രണ്ട് സ്ത്രീകളാണ് അപകടത്തിൽ മരണമടഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56) സുരേഷ് ( 60 ), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59) എന്നിവരെയാണ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായംകുളത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന നടക സംഘമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. 14 യാത്രക്കാരിൽ എല്ലാവർക്കും പരിക്കുണ്ട്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. വയനാട്ടിലേക്കുള്ള യാത്രയിൽ നിടുപോയിൽ വഴി ചുരം കയറിയ വാഹനം റോഡ് ബ്ലോക്കാണെന്ന് മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ് വഴി കേളകത്ത് എത്താൻ ശ്രമിക്കവെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249433/kelakam)