---
title: "സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249608/applynow"
published_at: "2024-11-16T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6737f1bb81eae_images.png"
keywords: []
---

# സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **:ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസ്സുകളില്‍ നേടിയ ഗ്രേഡിന്റെയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും ടാലന്റ് സെര്‍ച്ച് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

## Article Content

**കണ്ണൂർ **:ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസ്സുകളില്‍ നേടിയ ഗ്രേഡിന്റെയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും ടാലന്റ് സെര്‍ച്ച് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്ന യു പി വിഭാഗക്കാര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയും ഹൈസ്‌കൂള്‍ വിഭാഗക്കാര്‍ക്ക് 5500 രൂപയും മൂന്ന് വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. നവംബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 0497-2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249608/applynow)