---
title: "സെഞ്ച്വറിയുമായി സഞ്ജുവും തിലകും; ദക്ഷിണാഫ്രിക്കയെ പൊരുതാന്‍ പോലും അനുവദിക്കാതെ ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ജയം"
english_title: "cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249665/cricket"
published_at: "2024-11-16T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67382c5111b97_Screenshot_2024-11-16_105251.jpg"
keywords: []
---

# സെഞ്ച്വറിയുമായി സഞ്ജുവും തിലകും; ദക്ഷിണാഫ്രിക്കയെ പൊരുതാന്‍ പോലും അനുവദിക്കാതെ ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ജയം

> **Lead Summary:** **ജൊഹന്നാസ്ബര്‍ഗ്: **നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആക്രമിച്ച ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ , സഞ്ജു സാംസണ്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

## Article Content

**ജൊഹന്നാസ്ബര്‍ഗ്: **നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആക്രമിച്ച ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ , സഞ്ജു സാംസണ്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249665/cricket)