---
title: "സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക്"
english_title: "thi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249683/thiruvananthapuram"
published_at: "2024-11-16T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738377613453_8a544fab-e898-4e28-b93f-20a0e721c11b.jpeg"
keywords: []
---

# സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക്

> **Lead Summary:** **തിരുവനന്തപുരം** : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക്. കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ചകള്‍ നടത്തുകയാണ്.

## Article Content

**തിരുവനന്തപുരം** : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക്. കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ചകള്‍ നടത്തുകയാണ്.

ദീപാദാസ് മുൻഷിയും വി ഡി സതീശനും ഉള്‍പ്പെടെ മുതിർന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യർ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും അകന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കാത്തതോടെ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.

ശേഷം നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് രംഗത്തെത്തിയിരുന്നു. ആർഎസ്‌എസ്, ബിജെപി നേതാക്കള്‍ അടക്കം നിരവധി തവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. പാർട്ടി വിടില്ലെന്ന് സന്ദീപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് വാർത്തയാണ് ഒടുവിലത്തേത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249683/thiruvananthapuram)