---
title: "കിണറിലകപ്പെട്ട ആടുകളെ സാഹസികമായി രക്ഷപ്പെടുത്തി"
english_title: "The sheep were rescued adventurously"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24969/The-sheep-were-rescued-adventurously"
published_at: "2022-02-07T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200e3843526c_Picsart_22-02-07_14-46-19-492.jpg"
keywords: []
---

# കിണറിലകപ്പെട്ട ആടുകളെ സാഹസികമായി രക്ഷപ്പെടുത്തി

> **Lead Summary:** കിണറിലകപ്പെട്ട ആടുകളെ സാഹസികമായി രക്ഷപ്പെടുത്തി പെരിങ്ങോം ഫയർ ഫോഴ്സ്.സ്റ്റേഷൻ ഓഫീസർ സി പി രാജേഷിനെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് മിണ്ടാപ്രാണികൾക്ക് തുണയായത്. മടക്കാം പൊയിലിൽ വി കുഞ്ഞപ്പന്റെ രണ്ട് ആടുകളാണ് ആദ്യം കിണറിലകപ്പെട്ടതായി സന്ദേശം ലഭിച്ചത്.

## Article Content

കിണറിലകപ്പെട്ട ആടുകളെ സാഹസികമായി രക്ഷപ്പെടുത്തി പെരിങ്ങോം ഫയർ ഫോഴ്സ്.സ്റ്റേഷൻ ഓഫീസർ സി പി രാജേഷിനെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് മിണ്ടാപ്രാണികൾക്ക് തുണയായത്. മടക്കാം പൊയിലിൽ വി കുഞ്ഞപ്പന്റെ രണ്ട് ആടുകളാണ് ആദ്യം കിണറിലകപ്പെട്ടതായി സന്ദേശം ലഭിച്ചത്.

സ്‌റ്റേഷൻ ഓഫീസർ രാജേഷ് സി പി യുടെ നേതൃത്വത്തിലുള്ള പെരിങ്ങോം ഫയർ ഫോഴ്സ് സംഘത്തിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എ രാമകൃഷ്ണൻ കിണറിലിറങ്ങി ആടുകളെ പുറത്തെടുത്തു. അപ്പോഴേക്കും വടവന്തൂരിലെ കെ ദേവകിയുടെ ആട് കിണറ്റിലകപ്പെട്ടതായി സന്ദേശമെത്തി.

70 അടി ആഴമുള്ള വായു സഞ്ചാരമില്ലാത്ത കിണറിൽ ഫയർ & റസ്ക്യൂ ഓഫീസർ എ രാമകൃഷ്ണൻ ശ്വസനോപകരണത്തിന്റെ സഹായത്തോടെ സാഹസികമായി കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്തു.മറ്റ് ജീവനക്കാരായ സി ശശിധരൻ, പി പി ലിജു, വി വി വിനീഷ്, ബിനീഷ് ഡേവിഡ്, ജെ ജഗൻ, പി സി മാത്യു, വി കെ രാജു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24969/The-sheep-were-rescued-adventurously)