---
title: "മാലിന്യമുക്ത നവകേരളം ; തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു"
english_title: "Thalipparambnagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249737/thalipparambnagarasabha"
published_at: "2024-11-16T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67386369087d2_1000037503.jpg"
keywords: []
---

# മാലിന്യമുക്ത നവകേരളം ; തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. തളിപ്പറമ്പ് co ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേർസൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. തളിപ്പറമ്പ് co ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേർസൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പുതുതലമുറയ്ക്ക് മാലിന്യ സംസ്‌കരണത്തെ കുറിച്ച് അവബോധമുണ്ടാക്കാനും ഇക്കാര്യത്തിൽ അവരുടെ ആശയങ്ങളും കണ്ടെത്തലുകളുംപ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഹരിത സഭ ചേർന്നത്. സിനിമ താരംനിഖില വിമൽ മുഖ്യഥിതിയായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ എം കെ ഷബിത അധ്യക്ഷത വഹിച്ചു. ജസ്‌ലിൻ മറിയ ബിജു, അഭിനവ് ബാലചന്ദ്രൻ, നബീസ ബീവി, റെജിലാ പി, പി പി മുഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249737/thalipparambnagarasabha)