---
title: "വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല ഹരിതയാത്ര നടന്നു"
english_title: "Vidyarangamkalasahithyavedi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249770/vidyarangamkalasahithyavedi"
published_at: "2024-11-16T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67387f6711133_1000037532.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല ഹരിതയാത്ര നടന്നു

> **Lead Summary:** **ഇരിട്ടി : **വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ സര്‍ഗോത്സവത്തിന്റെ ഭാഗമായി അയ്യപ്പന്‍കാവ് മുബാറക്ക് എല്‍ പി സ്‌കൂളില്‍ വച്ച് പച്ചതുരുത്തിലേക്ക് ഹരിതയാത്ര നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി : **വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ സര്‍ഗോത്സവത്തിന്റെ ഭാഗമായി അയ്യപ്പന്‍കാവ് മുബാറക്ക് എല്‍ പി സ്‌കൂളില്‍ വച്ച് പച്ചതുരുത്തിലേക്ക് ഹരിതയാത്ര നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ കെ. വിനോദ് കുമാര്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.കെ. സത്യന്‍, ഇരിട്ടി ബിപിസി ടി.എം. തുളസീധരന്‍ മാസ്റ്റര്‍ ഹെഡ്മിസ്ട്രസ് സോളി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. രമേശന്‍ കടൂര്‍, എം.വി ജനാര്‍ദ്ദനന്‍, വി. യദുനാഥ് എന്നിവര്‍കഥ, കവിത, ചിത്രരചന എന്നീ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ഇരിട്ടി ഉപജില്ലയിലെ 70 എല്‍പി സ്‌കൂളില്‍ നിന്നായി 210 കുട്ടികളും 100 അധ്യാപിക / അധ്യാപകര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249770/vidyarangamkalasahithyavedi)