---
title: "തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതാ നവീകരണത്തിൻ്റെ ഭാഗമായി കപ്പാലം മുതൽ മന്നവരെ ഗതാഗതം നിരോധിക്കും"
english_title: "Of road upgrades"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24986/Of-road-upgrades"
published_at: "2022-02-07T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200f4f4889db_Picsart_22-02-07_16-00-41-084.jpg"
keywords: []
---

# തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതാ നവീകരണത്തിൻ്റെ ഭാഗമായി കപ്പാലം മുതൽ മന്നവരെ ഗതാഗതം നിരോധിക്കും

> **Lead Summary:** തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതാ നവീകരണത്തിൻ്റെ ഭാഗമായി കപ്പാലം മുതൽ മന്നവരെ ഗതാഗത നിരോധിക്കും. ഫെബ്രുവരി 9 മുതൽ 14 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതാ നവീകരണത്തിൻ്റെ ഭാഗമായി കപ്പാലം മുതൽ മന്നവരെ ഗതാഗത നിരോധിക്കും. ഫെബ്രുവരി 9 മുതൽ 14 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നവീകരണം നടക്കുന്ന തളിപ്പറമ്പ് ശ്രീകണ്ഠാപുരം ഇരിട്ടി റോഡിൽ വീതി കൂട്ടിയ കപ്പാലം മുതൽ മന്ന വരെയുള്ള ഭാഗം മെക്കാഡം ടാർ ചെയ്യുന്നതിനാൽ ഫെബ്രവരി 9മുതൽ 14 വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ഈ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കപ്പാലം വ്യാപാര ഭവന് മുമ്പിൽ നിന്ന് രാജരാജേശ്വര ക്ഷേത്രം അടിക്കുംപാറ കാര്യാമ്പലം സെയ്ത് നഗർ വഴി ആലക്കോട് റോഡിൽ എത്തിയും ആലക്കോട് ശ്രീകണ്ഠാപുരം ഭാഗത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾ മന്ന ജംങ്ഷനിൽ നിന്ന് ചിന്മയ മിഷൻ സ്കൂൾ പൂക്കോത്ത് നട വഴി തളിപ്പറമ്പിലേക്ക് പോകേണ്ടതുമാണ് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24986/Of-road-upgrades)