---
title: "വിവാദ പരാമർശം:   നടി കസ്തൂരി അറസ്റ്റിൽ"
english_title: "kasturi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249875/kasturi"
published_at: "2024-11-17T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67396aa5f0a63_download_(4).jpeg"
keywords: []
---

# വിവാദ പരാമർശം:   നടി കസ്തൂരി അറസ്റ്റിൽ

> **Lead Summary:** ഹൈദരാബാദ്: തെലുങ്ക് ജനതയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിൽ. ഒളിവിലായിരുന്ന നടിയെ ഹൈദരാബാദിലെ ഒളിത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.

## Article Content

ഹൈദരാബാദ്: തെലുങ്ക് ജനതയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിൽ. ഒളിവിലായിരുന്ന നടിയെ ഹൈദരാബാദിലെ ഒളിത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.

തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തമിഴരായി അവകാശപ്പെടുന്നെന്നായിരുന്നു കസ്തൂരിയുടെ പരാമർശം.

സംഭവം വിവാദമായതോടെ കസ്തൂരി ഒളിവിൽ പോവുകയായിരുന്നു. പരാമർശം തെറ്റായിപ്പോയെന്നും മാപ്പു പറയുന്നുവെന്നും പറഞ്ഞ് താരം വന്നെങ്കിലും വിവാദം കത്തിപ്പടരുകയായിരുന്നു. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. നടിയുടെ വാക്കുകൾ അപലപനീയമാണെന്ന് പറഞ്ഞ് ബിജെപിയും കസ്തൂരിയെ കൈവിട്ടതോടെ നടി വെട്ടിലാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249875/kasturi)