---
title: "പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം"
english_title: "sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249893/sabarimala"
published_at: "2024-11-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739815ec0b22_download_(6).jpeg"
keywords: []
---

# പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം

> **Lead Summary:** **ശബരിമല** :പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കൊന്നുമില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്താണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാഗത്ത് വന്നപ്പോഴാണ് ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുന്നതായി കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**ശബരിമല** :പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കൊന്നുമില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്താണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാഗത്ത് വന്നപ്പോഴാണ് ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുന്നതായി കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈല്‍ റേഞ്ചിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാര്‍ വ്യക്തമാക്കി. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249893/sabarimala)