കൂട്ടകോപ്പിയടി : നാളെ സര്‍വകലാശാല അധികൃതര്‍ നേരിട്ട് വിവരങ്ങള്‍ തേടുമെന്ന് പ്രോ വൈസ്ചാന്‍സിലര്‍

By | Sunday October 25th, 2020

SHARE NEWS

 

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി നടന്ന സംഭവത്തില്‍ നാളെ ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുമെന്ന് പ്രോ വൈസ്ചാന്‍സിലര്‍ ഡോ. എസ.് അയ്യൂബ് പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ കോളജുകളിലെ പ്രിന്‍സിപ്പല്‍, പരീക്ഷ സൂപ്രണ്ട് എന്നിവരുമായി നാളെ സര്‍വകലാശാല അധികൃതര്‍ നേരിട്ട് വിവരങ്ങള്‍ തേടും. ഇതിനു ശേഷം സൈബര്‍ പൊലീസിന് പരാതി നല്‍കുമെന്നും
അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കൈമാറും. സമാന ക്രമക്കേട് നടന്നതു നാലു കോളജുകളിലാണ്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പില്‍ സമഗ്ര മാറ്റം വരുത്താനും ആലോചനയുണ്ട്. ഇതിനായി എല്ലാ കോളജുകളിലെയും പരീക്ഷ സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുവെന്ന ആക്ഷേപമടക്കം സര്‍വകലാശാല പരിശോധിക്കുമെന്നും ഡോ. എസ.് അയ്യൂബ് വ്യക്തമാക്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read