വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി

By | Monday October 26th, 2020

SHARE NEWS

 

ഇരിട്ടി :വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

വാളയാർ കേസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലൊട്ടാകെ നടത്തുന്ന
” നീതിചതുരം ” പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, ജിജോ അറയ്ക്കൽ, ടി.കെ അബ്ദുൾ റഷീദ്, കെ സുമേഷ് കുമാർ, ജാൻസൺ ജോസഫ്, നിവിൽ മാനുവൽ, പി.വി നിധിൻ, ഹനീഫ കാരക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read