---
title: "വയനാട് ലിറ്ററേച്ചർ ഓർമ്മപ്പുസ്തകം എം മുകുന്ദൻ പ്രകാശനം ചെയ്തു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250043/wayanad"
published_at: "2024-11-18T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a7daa7b742_IMG-20241117-WA0039.jpg"
keywords: []
---

# വയനാട് ലിറ്ററേച്ചർ ഓർമ്മപ്പുസ്തകം എം മുകുന്ദൻ പ്രകാശനം ചെയ്തു

> **Lead Summary:** **മാഹി**: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 2022 വർഷത്തെ ഓർമ്മപ്പുസ്തകം മാഹിയിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പ്രകാശനം ചെയ്തു.

## Article Content

**മാഹി**: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 2022 വർഷത്തെ ഓർമ്മപ്പുസ്തകം മാഹിയിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പ്രകാശനം ചെയ്തു.

2024 ഡിസംബർ 26, 27, 28, 29 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ വച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടകസമിതി അംഗങ്ങളെ മാഹിയിലുള്ള സ്വവസതിയിൽ എം മുകുന്ദൻ സ്വീകരിക്കുകയും സംഘാടക സമിതി അംഗങ്ങളോട് സാഹിത്യ സംവാദം നടത്തുകയും ചെയ്തു. 2022 ൽ വയനാട്ടിൽ വച്ചു നടന്ന സാഹിത്യോത്സവത്തിൽ നടന്ന മുഴുവൻ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പൂർണ്ണരൂപം ഓർമ്മപ്പുസ്തകത്തിലുണ്ട്.

പ്രകാശനച്ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് കെ ജോസ്, ക്യൂറേറ്റർമാരായ ജോസഫ് കെ ജോബ്, വി എച്ച് നിഷാദ് തുടങ്ങിയവരും 2024 സംഘാടകസമിതിയുടെ ചെയർമാനും ഫെസ്റ്റിവൽ ചെയർമാനുമായ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, സംഘാടകസമിതി കൺവീനറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ജസ്റ്റിൻ ബേബി, ഫെസ്റ്റിവലിന്റെ സംഘാടകസമിതി കോർഡിനേഷൻ കമ്മറ്റി കൺവീനർ ഷാജൻ ജോസ്, അംഗങ്ങളായ ഷിൽസൺ മാത്യു, ടി കെ ഹാരിസ്, സന്തോഷ് സി എം, വി കെ പ്രസാദ്, സിന്ധു ചെന്നലോട്, അനിത ടീച്ചർ, ശ്രീകുമാർ, ജോർജ് ജോസഫ്, വിജോഷ് സെബാസ്റ്റ്യൻ, ജ്വൽസ് ജോസഫ് എന്നിവർ പ്രകാശനച്ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250043/wayanad)