---
title: "കെ .ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം:   ഇരിട്ടിയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും "
english_title: "irtty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250116/irtty"
published_at: "2024-11-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673addd4a6190_Screenshot_2024-11-18_115254.jpg"
keywords: []
---

# കെ .ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം:   ഇരിട്ടിയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും 

> **Lead Summary:** **ഇരിട്ടി**: ഡിസംമ്പർ 1 സ്വർഗ്ഗീയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ 25 ാംമത് ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കുമെന്ന് സംഘാടക സമി തി അറിയിച്ചു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 4 മണിക്ക് ശ്രീ കൈരാതി കിരാത ക്ഷേത്ര സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി ഇരിട്ടി നഗരം ചുറ്റി ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് സംസാരിക്കും. 

## Article Content

**ഇരിട്ടി**: ഡിസംമ്പർ 1 സ്വർഗ്ഗീയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ 25 ാംമത് ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കുമെന്ന് സംഘാടക സമി തി അറിയിച്ചു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 4 മണിക്ക് ശ്രീ കൈരാതി കിരാത ക്ഷേത്ര സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി ഇരിട്ടി നഗരം ചുറ്റി ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് സംസാരിക്കും. 

സംഘാടക സമിതി യോഗത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ രാമദാസ് എടക്കാനം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി.ചന്ദ്രൻ മറ്റു നേതാക്കളായ സി. ബാബു, അരുൺ ഭരത്, എൻ.വി ഗിരീഷ് , പ്രിജേഷ് അളോറ,  ശ്രീകുമാർ കൂടത്തിൽ , രജീഷ് പി.കെ ഗിരീഷ് ,പ്രശോഭ് , സി.വാസു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250116/irtty)