---
title: "അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്"
english_title: "Vijayabouttvk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250163/vijayabouttvk"
published_at: "2024-11-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673afc5a2b870_1000037789.jpg"
keywords: []
---

# അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

> **Lead Summary:** **ചെന്നൈ: **അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി .

## Article Content

**ചെന്നൈ: **അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി .

80 നിയമസഭാ സീറ്റും , ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം . 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം . പാർട്ടി സമ്മേളനത്തിൽ AIADMKയെ എതിർക്കാതിരുന്നത് മുതലുള്ള അഭ്യൂഹങ്ങളിൽ വിജയ് വ്യക്തത വരുത്തിയിട്ടുണ്ട്.

ടിവികെയുടെ നയങ്ങൾ എന്തെന്നും ,എതിരാളികൾ ആരെന്നും പാർട്ടി സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിട്ടുണ്ട് . ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250163/vijayabouttvk)