---
title: "കുടുംബശ്രീ ജില്ലാമിഷന്റെയും  തളിപ്പറമ്പ് നഗരസഭ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു "
english_title: "Jobfairatthalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250174/jobfairatthalipparamba"
published_at: "2024-11-18T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b055e59853_1000037801.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാമിഷന്റെയും  തളിപ്പറമ്പ് നഗരസഭ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു 

> **Lead Summary:** **തളിപറമ്പ് : ** കുടുംബശ്രീ ജില്ലാമിഷന്റെയും തളിപറമ്പ് നഗരസഭ സി ഡി എസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല തൊഴിൽമേള ഡ്രീം പാലസ് ഓഡിറ്റോറിയം മിനി ഹാളിൽ നടന്നു.തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.DDUGKY പദ്ധതിയുടെ ഭാഗമായിട്ടാണ് തൊഴിൽമേള സംഘടിപ്പിച്ചത്.

## Article Content

**തളിപറമ്പ് : ** കുടുംബശ്രീ ജില്ലാമിഷന്റെയും തളിപറമ്പ് നഗരസഭ സി ഡി എസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല തൊഴിൽമേള ഡ്രീം പാലസ് ഓഡിറ്റോറിയം മിനി ഹാളിൽ നടന്നു.തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.DDUGKY പദ്ധതിയുടെ ഭാഗമായിട്ടാണ് തൊഴിൽമേള സംഘടിപ്പിച്ചത്.

തൊഴിൽ മേളയിൽ അക്കൗണ്ടിംഗ്, ടീച്ചിംഗ്, എച്ച്ആർ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിവിൽ എഞ്ചിനീയർ, ഫാഷൻ ഡിസൈനർ, വീഡിയോ മേക്കർ ഓഫീസ് സ്റ്റാഫ് തുടങ്ങി 800 ൽ അധികം ഒഴിവുകളിലേക്കാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. 32 കമ്പിനികളിലേക്കായി 402 ഉദ്യോഗാർഥികൾ  മേളയിൽ പങ്കെടുത്തു.

സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എംവി ജയൻ മുഖ്യാതിഥിയായി. പി പ്രദീപ് കുമാർ, പി പി മുഹമ്മദ് നിസാർ, പി വി സുരേഷ്, പി ജൂബിൻ, എ വി നിത്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250174/jobfairatthalipparamba)