---
title: "വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250219/ulikkal"
published_at: "2024-11-18T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b3afb04613_IMG-20241118-WA0046.jpg"
keywords: []
---

# വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ** : വയത്തൂർ യു പി സ്കൂളിൽ വിജയോത്സവവും അനുമോദനവും സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം എന്നിവയിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

## Article Content

**ഉളിക്കൽ** : വയത്തൂർ യു പി സ്കൂളിൽ വിജയോത്സവവും അനുമോദനവും സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം എന്നിവയിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

അനുമോദന ചടങ്ങ് ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മനോജ്‌ കിടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എൻ.ജെ. തോമസ്, വാർഡ് മെമ്പർ സുജ ആഷി, പി റ്റി എ പ്രസിഡന്റ്‌ ഷിബു ചെറിയാൻ, മദർ പി റ്റി എ പ്രസിഡന്റ്‌ അഖില, സ്റ്റാഫ് സെക്രട്ടറി പി.വി. ബിന്ദുമോൾഎന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250219/ulikkal)