---
title: "ജോയ് ചാക്കോയുടെ കലാജീവിതത്തെ അടയാളപ്പെടുത്തിയ  ആർട്ട് ഫെസ്റ്റ് മണത്തണ കോട്ടക്കുന്നിൽ നടത്തും"
english_title: "manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250292/manathana"
published_at: "2024-11-19T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673be27b9627a_0646f97e-4d0e-4c76-87ad-043f87e655ee.jpeg"
keywords: []
---

# ജോയ് ചാക്കോയുടെ കലാജീവിതത്തെ അടയാളപ്പെടുത്തിയ  ആർട്ട് ഫെസ്റ്റ് മണത്തണ കോട്ടക്കുന്നിൽ നടത്തും

> **Lead Summary:** **മണത്തണ **:ചിത്ര ശില്പ‌ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതിക വിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാണ് ലാ ആർട്ട്ഫെസ്റ്റ് കണ്ണൂർ ജില്ലയിലെ മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന ആർട്ട് ഫെസ്റ്റിന്റെ കർട്ടൻ റൈസർ പ്രോഗ്രാം എന്ന നിലയിൽ മുതിർന്ന ചിത്രകാരനായ ജോയ്ച്‌ചാക്കോയുടെ 50 വർഷത്തെ കലാജീവിതത്തെ അടയാളപ്പെടു ത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ചിത്രപ്രദർശനവും ഇരുപതോളം മുഖ്യധാരാ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രകലാ ക്യാമ്പും കോട്ടക്കുന്നിൽ 2025 ജനുവരി 4,5 തിയതികളിലായി സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ പേരാവൂർ പ്രസ് ക്ലബ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു . വരും വർഷങ്ങളിൽ എല്ലാ കലാ മേഖലക ളിൽ നിന്നുമുള്ള കലാപ്രവർത്തകർക്ക് ലാ ഫെസ്റ്റിൽ അവസരങ്ങൾ നൽകും.

## Article Content

**മണത്തണ **:ചിത്ര ശില്പ‌ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതിക വിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാണ് ലാ ആർട്ട്ഫെസ്റ്റ് കണ്ണൂർ ജില്ലയിലെ മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന ആർട്ട് ഫെസ്റ്റിന്റെ കർട്ടൻ റൈസർ പ്രോഗ്രാം എന്ന നിലയിൽ മുതിർന്ന ചിത്രകാരനായ ജോയ്ച്‌ചാക്കോയുടെ 50 വർഷത്തെ കലാജീവിതത്തെ അടയാളപ്പെടു ത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ചിത്രപ്രദർശനവും ഇരുപതോളം മുഖ്യധാരാ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രകലാ ക്യാമ്പും കോട്ടക്കുന്നിൽ 2025 ജനുവരി 4,5 തിയതികളിലായി സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ പേരാവൂർ പ്രസ് ക്ലബ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു . വരും വർഷങ്ങളിൽ എല്ലാ കലാ മേഖലക ളിൽ നിന്നുമുള്ള കലാപ്രവർത്തകർക്ക് ലാ ഫെസ്റ്റിൽ അവസരങ്ങൾ നൽകും.

1989 ലെ ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ജോയ്ച്‌ചാക്കോയുടെ 50 വർഷത്തിലേറെയായി തുടരുന്ന സർഗ്ഗാത്മക കലാജീവിതത്തെ ആദരിച്ചുകൊണ്ടും, കഴിഞ്ഞ പല പതിറ്റാണ്ടുക ളായി നമ്മുടെ മേഖലയിലെ എല്ലാ പുരോഗമനപരവും മാനവികവുമായ സാംസ്‌കാരിക പ്രവർത്തനങ്ങളോട് അദ്ദേഹം പുലർത്തിയ സാഹോദര്യത്തെ ചേർത്തുപിടിച്ചുകൊണ്ടും, സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന് അദ്ദേഹത്തിന്റെ സർഗ്ഗയാത്രയുടെ സുവർണ്ണ ജൂബിലി വേളയിൽ അദ്ദേഹത്തിന്റെ കലാജീവിത ചരിത്രത്തെ അടയാളപ്പെടു ത്തുന്ന ചിത്രപ്രദർശനവും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രശസ്‌ത ചിത്ര-ശില്‌പ കലാ കാരന്മാരുമായ 20 ൽപരം ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ആർട്ട് ക്യാമ്പും 2025 ജനുവരി 4, 5 തീയതികളിയായി കണ്ണൂർ ജില്ലയിലെ മണത്തണ കോട്ടക്കുന്നിൽ സംഘടിപ്പിക്കാൻ തീരുമാ നിച്ചിരിക്കുന്നുവെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർട്ടിസ്റ്റ് ജയിൻ, സിഎംജെ, സുനിൽകുമാർ എം, തോമസ് കളപ്പുര, ജോസ് ജോസഫ്, എം വി മാത്യു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250292/manathana)