---
title: "ഫാർമസിസ്റ്റ് ഗ്രേഡ് II അഭിമുഖം"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250296/interview"
published_at: "2024-11-19T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673be4de78af0_download_(4).jpeg"
keywords: []
---

# ഫാർമസിസ്റ്റ് ഗ്രേഡ് II അഭിമുഖം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ജില്ലയിൽ ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 713/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ നവംബർ 21, 22 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും.

## Article Content

**കണ്ണൂർ:** കണ്ണൂർ ജില്ലയിൽ ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 713/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ നവംബർ 21, 22 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും.

ഇതു സംബന്ധിച്ച മെസ്സേജുകൾ ഫോൺ, പ്രൊഫൈൽ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലൊഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോറം, ഒറ്റത്തവണ പ്രമാണ പരിശോധന സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ; 0497 2700482.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250296/interview)