---
title: "പാപ്പിനിശേരിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം"
english_title: "pappinissery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250332/pappinissery"
published_at: "2024-11-19T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c1d2fbe95a_download_(4).jpeg"
keywords: []
---

# പാപ്പിനിശേരിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം

> **Lead Summary:** **പാപ്പിനിശേരി:** പാപ്പിനിശേരി തുരുത്തിയില്‍ പ്ലൈവുഡ് ഫ്ലാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ബലിയപട്ടം പ്ലൈവുഡ് എന്ന കന്പനിയില്‍ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്.മര ഉരുപ്പടികളും പ്ലൈവുഡ് നിർമാണത്തിനായി തയാറാക്കി വച്ച വിനീർ ഉള്‍പ്പെടെയുള്ള വസ്തുക്കളും കെട്ടിടവും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പെട്ട ഉടൻ തന്നെ തൊഴിലാളികളും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

## Article Content

**പാപ്പിനിശേരി:** പാപ്പിനിശേരി തുരുത്തിയില്‍ പ്ലൈവുഡ് ഫ്ലാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ബലിയപട്ടം പ്ലൈവുഡ് എന്ന കന്പനിയില്‍ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്.മര ഉരുപ്പടികളും പ്ലൈവുഡ് നിർമാണത്തിനായി തയാറാക്കി വച്ച വിനീർ ഉള്‍പ്പെടെയുള്ള വസ്തുക്കളും കെട്ടിടവും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പെട്ട ഉടൻ തന്നെ തൊഴിലാളികളും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പ്ലൈവുഡ് നിർമാണത്തിനുള്ള രാസവസ്തുക്കളും മറ്റും സൂക്ഷിച്ച ഭാഗത്തേക്ക് തീ പടർന്നതോടെ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലേക്കും തീ ‌ആളിപ്പടരുകയായിരുന്നു.തീപിടിത്തത്തില്‍ പ്ലൈവുഡ് നിർമാണ യൂണിറ്റ് ഏതാണ്ട് പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250332/pappinissery)