---
title: "തൃശൂരിൽ  ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലാം  ക്ലാസ് വിദ്യാർത്ഥിനി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250466/accident"
published_at: "2024-11-19T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c8bd4c41ce_download_(20).jpeg"
keywords: []
---

# തൃശൂരിൽ  ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലാം  ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** **തൃശൂർ**: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നേഹ നന്ദനാണ് മരിച്ചത്.

## Article Content

**തൃശൂർ**: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നേഹ നന്ദനാണ് മരിച്ചത്.

വൈകിട്ട് സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വരുന്നതിനിടെ വാഹനം മറിഞ്ഞ് കുട്ടി തെറിച്ചു വീഴുകയായിരുന്നു. പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു കുട്ടികൾ നിസ്സാര പരിക്കുകളോട് രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250466/accident)