---
title: "കെ എസ് എസ് പി എ പേരാവൂർ മണ്ഡലം വാർഷിക സമ്മേളനം"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250529/iritty"
published_at: "2024-11-20T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d3473e38bf_eb4a78a8-0770-4b1b-bfb3-b922aee9a2c6.jpeg"
keywords: []
---

# കെ എസ് എസ് പി എ പേരാവൂർ മണ്ഡലം വാർഷിക സമ്മേളനം

> **Lead Summary:** **ഇരിട്ടി : **കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഢലം 40മത് വാർഷിക സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡൻറ് സി.വി. കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷനായിരുന്നു . സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി . 

## Article Content

**ഇരിട്ടി : **കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഢലം 40മത് വാർഷിക സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡൻറ് സി.വി. കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷനായിരുന്നു . സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി . 

മരണപ്പെടുന്ന പെൻഷൻകാരുടെ ആശ്രിതർക്ക് ഫാമിലി പെൻഷൻ അനുവദിക്കുന്ന മുറക്ക് പെൻഷനർക്ക് ലഭിക്കുവാനുള്ള കുടിശ്ശിക ഒറ്റ തവണയായി ആശ്രിതർക്കും അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു.. മെഡിക്കൽ ആനുകൂല്യം ഓ പി വിഭാഗത്തിലും ലഭ്യമാക്കണം. വന്യമൃഗ ശല്യം അനുഭവിക്കുന്ന കർഷകർക്ക് കൃഷി നഷ്ടപെട്ടാൽ പ്രതിഫലം അനുവദിക്കണം.പെൻഷൻ പരിഷ്കരണം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കണം. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കെ എസ് എസ് പി എ കണ്ണൂർ ജില്ലാ കമ്മിറ്റി നിനിർമ്മിച്ചു നല്കാൻ ഉദ്ദേശിക്കുന്നമൂന്ന് വീടുകൾക്ക് ആവശ്യമായ ഭൂമി അടിയന്തിരമായി അനുവദിക്കണം എന്നിവയും സർക്കാരിനോട് ആവശ്യപ്പെട്ടു.

കെ.സി. ചാക്കോ , മുഹമ്മദ് ദാവൂദ് , എൻ. മോഹനൻ പി.എ. നസീർ ,നാരായണൻ കൊയറ്റി ,എം. എം. മൈക്കിൾ ,ജോസ് സൈമൺ , പി.വി. അന്നമ്മ , കെ. തമ്പാൻ എന്നിവർ പ്രസംഗിച്ചു . പുന്നാട് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുത്ത കുട്ട്യപ്പ മാസ്റ്ററെ വി.വി.സി. നമ്പ്യാർ ആദരിച്ചു . വനിതാ അംഗങ്ങളുടെ കോൽക്കളിയും അരങ്ങേറി . തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡൻറ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു . എം.ജി. ജോസഫ് അധ്യക്ഷത വഹിച്ചു . കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ കെ. നാരായണൻ മാസ്റ്റർ( പ്രസിഡന്റ്‌ ), പി.ടി. ബേബി, പ്ലാക്കിയിൽ, മുഹമ്മദ്‌ ദാവൂദ്, ടി.ഡി. ദേവസ്യ (വൈസ് പ്രസിഡന്റ്‌മാർ ), സി.വി. കുഞ്ഞനന്തൻ മാസ്റ്റർ സെക്രട്ടറി, ടി.വി. ജോണി, ജാൻസി തോമസ്, കെ. സുപ്രിയ (ജോ. സെക്രട്ടറി മാർ ) എൻ. മോഹനൻ( ഖജാൻജി). വനിതാ ഫോറം (പ്രസിഡന്റ്‌) അന്നമ്മ ടീച്ചർ, മേരി ജോർജ് (സെക്രട്ടറി), പുഷ്പ മാത്യു( ഖജാൻജി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250529/iritty)