---
title: "പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും."
english_title: "palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250539/palakkad"
published_at: "2024-11-20T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d4086e2c70_01c3394f-ab5f-4d9c-b973-af87e2d4cc7a.jpeg"
keywords: []
---

# പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും.

> **Lead Summary:** **പാലക്കാട്** : പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

## Article Content

**പാലക്കാട്** : പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരാകും വിജയിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്.1,94,706 വോട്ടർമാരാണ് ഇന്ന് ജന വിധിയെഴുതുന്നത്. ഇതിൽ1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാം​ഗരുമാണ്. 4 ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യം​ഗർക്കും വയോജനങ്ങൾക്കും വരി നിൽക്കാതെ വോട്ട്‌ രേഖപ്പെടുത്താവുന്നതാണ്.ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും ആണ് നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250539/palakkad)