---
title: "സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്ക്  നടത്തി"
english_title: "Rationshopestrike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250642/rationshopestrike"
published_at: "2024-11-20T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dae5667704_1000038575.jpg"
keywords: []
---

# സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്ക്  നടത്തി

> **Lead Summary:** **തളിപ്പറമ്പ് : ** റേഷൻ വ്യാപാരി സംയുക്ത സമര സമിതി റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്കി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് മുന്നിൽ ധർണ സമരം നടത്തി. ധർണാ സമരം ജില്ലാ സെക്രട്ടറി ടി കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : ** റേഷൻ വ്യാപാരി സംയുക്ത സമര സമിതി റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്കി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് മുന്നിൽ ധർണ സമരം നടത്തി. ധർണാ സമരം ജില്ലാ സെക്രട്ടറി ടി കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

ഇ വി സജീവൻ അധ്യക്ഷത വഹിച്ചു. പി എ തങ്കച്ചൻ, എം പി ബാലചന്ദ്രൻ, സി എ ബാബു രാജേന്ദ്രൻ, പി ഭാർഗവൻ, വേണു വെള്ളിക്കീൽ, നന്ദനൻ, ഉഷ കുമാരി, എം വി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. 200 റേഷൻ കടകളിൽ നിന്നായി 400 ഓളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250642/rationshopestrike)