---
title: "ഇരിട്ടി നഗരസഭ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ"
english_title: "Irittynagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250649/irittynagarasabha"
published_at: "2024-11-20T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673db777d60e0_1000038586.jpg"
keywords: []
---

# ഇരിട്ടി നഗരസഭ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടി നഗരസഭയിലെ കേരളോത്സവം കലാ കായിക മത്സരങ്ങൾ ഡിസംബർ 1 മുതൽ 15 വരെ നടക്കും . ഡിസംബർ 1ന് ക്രിക്കറ്റ് മത്സരം വളള്യാട് ഗ്രൗണ്ടിലും വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, ഡിസംബർ 4ന് 7 മണി മുതൽ വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻ്റ് പരിസരത്തും, ഡിസംബർ 7 ന് ചെസ് മത്സരം നഗരസഭ ഹാളിലും ,കബഡി മത്സരം മീത്തലെ പുന്നാട് നിവേദിത സ്ക്കൂൾ ഗ്രൗണ്ടിലും നടക്കും .

## Article Content

**ഇരിട്ടി: ** ഇരിട്ടി നഗരസഭയിലെ കേരളോത്സവം കലാ കായിക മത്സരങ്ങൾ ഡിസംബർ 1 മുതൽ 15 വരെ നടക്കും . ഡിസംബർ 1ന് ക്രിക്കറ്റ് മത്സരം വളള്യാട് ഗ്രൗണ്ടിലും വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, ഡിസംബർ 4ന് 7 മണി മുതൽ വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻ്റ് പരിസരത്തും, ഡിസംബർ 7 ന് ചെസ് മത്സരം നഗരസഭ ഹാളിലും ,കബഡി മത്സരം മീത്തലെ പുന്നാട് നിവേദിത സ്ക്കൂൾ ഗ്രൗണ്ടിലും നടക്കും .

അതലറ്റിക്ക് മത്സരം ഡിസംബർ 8 ന് രാവിലെ 8 മണി മുതൽ വളള്യാട് ഗ്രൗണ്ടിലും, ഷട്ടിൽ ടൂർണമെൻ്റ് 10 ന് വൈകുന്നേരം 5 ണി മുതൽ ഇരിട്ടി എം എസ് ഗോൾഡ് ഇൻ്റോർ ഗ്രൗണ്ടിലും, ഫുട്ബോൾ മത്സരം ഡിസംബർ 14 ന് വളള്യാട് ഗ്രൗണ്ടിൽ വച്ചും നടക്കും . കലാമത്സരങ്ങൾ ഡിസംബർ 15ന് ചാവശ്ശേരി മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനും തീരുമാനിച്ചു. നഗരസഭയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയർപേഴ്സൻ കെ. ശ്രിലത ഉത്ഘാടനം ചെയ്തു.

വൈസ് ചെയർമാർ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, ടി.കെ. ഫസീല, പി.കെ. ബൾക്കീസ്, കൗൺസിലർമാരായ പി. രഘു, എ.കെ. ഷൈജു , കെ. മുരളിധരൻ,എം.കെ. നജുമുന്നിസ്സ , ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ .അശോകൻ, എൻ. രാജൻ യുത്ത് കോഡിനേറ്റർ അശ്വിൻ കാരായി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250649/irittynagarasabha)