---
title: "മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250740/kozhikod"
published_at: "2024-11-21T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e8df200fdb_Screenshot_2024-11-21_070305.jpg"
keywords: []
---

# മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു

> **Lead Summary:** മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

നടൻ ബാലൻ കെ നായരുടെ മകനാണ്.  ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥന്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250740/kozhikod)