---
title: "നടന്‍ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന ഇന്ന് നടക്കും"
english_title: "Voice test today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25078/voice-test-today"
published_at: "2022-02-08T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201d03234420_images - 2022-02-08T073630.948.jpeg"
keywords: []
---

# നടന്‍ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന ഇന്ന് നടക്കും

> **Lead Summary:** കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന ഇന്ന് നടക്കും.

## Article Content

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന ഇന്ന് നടക്കും.

രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് നിര്‍ദ്ദേശം.

ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും എത്തണം. ആലുവ മജിസ്ട്രേറ്റ് കോടതി നിര്‍‍ദേശം നല്‍കിയിരിക്കുന്നത്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.

അതിനിടെ മുന്‍കൂ‍ര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ ദിലീപ് നീക്കം തുടങ്ങി. ഇന്നോ നാളെയോ ആയി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വ്യക്തമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25078/voice-test-today)