---
title: "പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച  "
english_title: "Panthakkalayyappatemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250831/panthakkalayyappatemble"
published_at: "2024-11-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ef17907c34_1000038781.jpg"
keywords: []
---

# പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച  

> **Lead Summary:** **കണ്ണൂർ: ** പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ഓഫീസ് മുറിയിലെ വലിപ്പിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപ മോഷണം പോയി. പന്തക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.

## Article Content

**കണ്ണൂർ: ** പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച ഓഫീസ് മുറിയിലെ വലിപ്പിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപ മോഷണം പോയി. പന്തക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് വലിപ്പുകൾ വലിച്ചിട്ടിട്ടുണ്ട്. അയ്യായിരത്തോളം രൂപ മോഷണം പോയെന്ന് കരുതുന്നതായി ക്ഷേത്രം ഭാരവാഹികളായരവി നികുഞ്ജം, സി.വി മോഹൻകുമാർഎന്നിവർ പറഞ്ഞു. ക്ഷേത്രത്തിന് നാശനഷ്ടവും വരുത്തിയിട്ടുണ്ട്. മോഷ്ടാവിന്റേതാണെന്ന് കരുതുന്ന ഒരാളുടെ ചിത്രം സി.സി.ടി.വി. കേമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പൊലീസ് തി രിച്ചറിഞ്ഞതായും സൂചനയുണ്ട്.

കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്‌ധരെ കൊണ്ട് വന്ന് പരിശോധന നടത്തി. പന്തക്കൽ എസ്.ഐ. പി.ഹരിദാസും, പള്ളൂർ എസ്.ഐ. റിനിൽകുമാറുമാണ് അന്വേഷണം നടത്തുന്നത്. ക്ഷേത്രത്തിൽ നവീകരണ പ്രവർ ത്തനങ്ങൾ നടത്തിവരികയാണ്. ശബരിമല തീർത്ഥാടന കാലമായതിനാൽ ഭക്തരുടെ തിരക്കും ക്ഷേത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250831/panthakkalayyappatemble)