---
title: "അമ്മു ജീവനൊടുക്കില്ല, വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്'; ദുരൂഹതയെന്ന് സഹോദരൻ"
english_title: "Ammudeathcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250842/ammudeathcase"
published_at: "2024-11-21T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673efba5e5a4b_1000038797.jpg"
keywords: []
---

# അമ്മു ജീവനൊടുക്കില്ല, വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്'; ദുരൂഹതയെന്ന് സഹോദരൻ

> **Lead Summary:** **പത്തനംതിട്ട : **വെട്ടിപ്പുറത്തെ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻറെ കുടുംബം തള്ളി.

## Article Content

**പത്തനംതിട്ട : **വെട്ടിപ്പുറത്തെ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻറെ കുടുംബം തള്ളി.

ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സമയമെടുത്തതിനെയും കുടുംബം സംശയിക്കുകയാണ്. ചികിത്സ വൈകിയതും ചികിത്സാ നിഷേധവും ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് ആരോഗ്യസര്‍വ്വകലാശാല വൈസ് ചാൻസിലര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പൊലീസിന്റെ വിശദമായ മൊഴി നൽകി. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകും. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സഹോദരൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250842/ammudeathcase)