---
title: "രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു"
english_title: "Covid cases decreasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25086/covid-cases-decreasing"
published_at: "2022-02-08T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201daa3f174e_images - 2022-02-08T082106.797.jpeg"
keywords: []
---

# രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു

> **Lead Summary:** രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്.

## Article Content

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ 356 കൊവിഡ് കേസുകള്‍ ആണ് ഇന്ന് സ്ഥിരീകരിച്ചത്.

അതേസമയം, ഡിസംബര്‍ 21 ന് ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണ് ഇത്. ദില്ലിയില്‍ 1151 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്. മഹാരാഷ്ട്രയില്‍ 6,436 കേസുകളും തമിഴ്നാട്ടില്‍ 5,104 കേസുകളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അതിനിടെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധം ആക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25086/covid-cases-decreasing)