വയോജനങ്ങൾക്ക് കേൾവിയുടെ ലോകം തിരികെനൽകി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്.

By | Friday September 25th, 2020

SHARE NEWS

 

കൊട്ടിയൂർ :കൊട്ടിയൂർ പഞ്ചായത്തിലെ ശ്രവണശേഷിയിൽ
ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങൾക്ക്2019 – 20 വാർഷിക
പദ്ധതിയിലൂടെ നടപ്പാക്കിയ
ശ്രവണസഹായിയുടെ വിതരണത്തിലൂടെയാണ് പഞ്ചായത്തിലെ വയോജനങ്ങൾക്ക് കേൾവിയുടെ ലോകം
പഞ്ചായത്ത് തിരികെ നൽകുന്നത്.

മാർച്ച്‌ മാസം വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും കൊറോണയുടെ പ്രതിസന്ധിയെ തുടർന്ന്മാറ്റിവയ്ക്കുകയായിരുന്നു.പഞ്ചായത്തിൽ വച്ച് നടന്ന ശ്രവണസഹായി യുടെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു.

ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റായ
ഷെഫീഖ് സി യുടെ സഹായത്തോടെയാണ്
വയോജനങ്ങൾക്ക് ഇവ ഘടിപ്പിച്ചു നൽകിയത്.പഞ്ചായത്തിൽ അപേക്ഷനൽകിയ 46 വയോജനങ്ങൾക്ക്
വിവിധ ഘട്ടങ്ങളിലായി പരിശോധന നടത്തി

ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന എട്ടുപേർക്കാണ് ഇന്ന് 12,000 രൂപ വിലവരുന്ന ശ്രവണ സഹായികൾ വിതരണം ചെയ്തത്.

ഐ.സി.ഡി.എസ് സൂപ്പർവൈസർ ലീല സി.സി വാർഡ് മെമ്പർമാരായ ബിന്ദു വാഹാനി, ചാക്കോ മടിക്കാങ്കൽ തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read