---
title: "കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ  റോഡ്  ഉപരോധിച്ചു"
english_title: "Locals protest the killing of a five-year-old girl in an attack in Katana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25097/locals-protest-the-killing-of-a-five-year-old-girl-in-an-attack-in-katana"
published_at: "2022-02-08T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201e48538196_Picsart_22-02-08_08-57-02-194.jpg"
keywords: []
---

# കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ  റോഡ്  ഉപരോധിച്ചു

> **Lead Summary:** അതിരപ്പിള്ളി കണ്ണംകുഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അതിരപ്പിള്ളി വെറ്റില പറ പതിമൂന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

## Article Content

അതിരപ്പിള്ളി കണ്ണംകുഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അതിരപ്പിള്ളി വെറ്റില പറ പതിമൂന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

രാവിലെ ആറ് മണിമുതൽ ഉപരോധസമരം ആരംഭിച്ചു.ഗതഗാതം പൂർണ്ണമായും തടസ്സപ്പെടുത്തിയായിരുന്നു ഉപരോധം.

ഇന്നലെ വൈകിട്ടാണ് കണ്ണൻകുഴിയിൽ വച്ച് മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയെ കാട്ടാന ചവിട്ടി കൊന്നത്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായി അപ്പുപ്പൻ ജയന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷൻ തോട്ടത്തിൽ നിന്നുമെത്തിയ ആന റോഡിലിറങ്ങുകയുംആക്രമിക്കുകയുമായിരുന്നു. തുമ്പിക്കൈ കൊണ്ടടിയേറ്റ ആഗ്നിമിയ റോഡിലേക്ക് തെറിച്ചുവീണു.

കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും അപ്പൂപ്പൻ അജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ആഗ്മിനിയ മരിച്ചിരുന്നു. പരിക്കേറ്റ നിഖിലും അജയനും അപകട നില തരണം ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25097/locals-protest-the-killing-of-a-five-year-old-girl-in-an-attack-in-katana)