---
title: "നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 നവംബർ 23ന് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250974/peravoor"
published_at: "2024-11-22T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740169418732_IMG-20241122-WA0009.jpg"
keywords: []
---

# നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 നവംബർ 23ന് 

> **Lead Summary:** **പേരാവൂർ**: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാ മത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാര ത്തൺ 2024 നവംബർ 23 ശനിയാഴ്‌ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ്സ്സ്റ്റാന്റ്റിൽ നിന്ന് ആരംഭിക്കും. 4 പേര് അടങ്ങുന്ന ടീമുകളാവും മാറ്റുരക്കുക. അവർക്കാവും ക്യാഷ് പ്രൈസ് ‌ലഭിക്കുക.

## Article Content

**പേരാവൂർ**: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാ മത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാര ത്തൺ 2024 നവംബർ 23 ശനിയാഴ്‌ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ്സ്സ്റ്റാന്റ്റിൽ നിന്ന് ആരംഭിക്കും. 4 പേര് അടങ്ങുന്ന ടീമുകളാവും മാറ്റുരക്കുക. അവർക്കാവും ക്യാഷ് പ്രൈസ് ‌ലഭിക്കുക.

സിംഗിൾ ആയും പങ്കെടുക്കാം. പേരാവൂർ പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ ഓടി പഴയ ബസ്സ് സ്റ്റാൻ്റിൽ സമാപിക്കുന്ന 7 K.M ആണ് മാരത്തൺ റൂട്ട്.

ഒന്നു മുതൽ 3 വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ വനിതാ ടീമുകൾക്ക് 15,000/-. 10,000/-. 5000/- രൂപ വീതം ക്യാഷ് പ്രൈസും, ഓട്ടം പൂർത്തിയാക്കുന്ന വർക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 50 വയസ്സിന് മുകളിലുള്ള 4 വനിതാ മത്സ രാർത്ഥികൾക്കും 60 വയസ്സിന് മുകളിലുള്ള 4 പുരുഷ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ എത്തു ന്ന ടീം അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും. അർജുന അവാർഡ് വിന്നർ ഒളിമ്പ്യൻ ടിൻ്റു ലൂക്കയാണ് മിഡ്‌നൈറ്റ് മാരത്തണിൻ്റെ ഇവൻ്റ് അംബാസിഡർ.

ആരോഗ്യ സംരക്ഷണത്തിൻ്റെ സുപ്രധാന ഘടകമായ വ്യായാമത്തിലെ, ഓട്ട ത്തിന് പ്രാധാന്യം നൽകുന്നതിനും മാലിന്യമുക്ത കേരളം എന്ന ആശയം പ്രചരിപ്പി ക്കുന്നതിനും ആരോഗ്യമുള്ള തലമുറ. മാലിന്യ മുക്ത കേരളം എന്ന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് നടത്തുന്ന മാരത്തൺ പേരാവൂർ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, പോലീസ്, അഗ്നിരക്ഷാ സേന, പേരാവൂർ എക്സൈസ്, കലാകാ യിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 (7 K.M) നടത്തുന്നത്.

നവംബർ 23ന് രാത്രി 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്വാഗതം സൈമൺ മേച്ചേരി, അദ്ധ്യക്ഷൻ ഷിനോജ് നരിതൂക്കിൽ മുഖ്യാതിഥി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ.. ആശംസ അർപ്പിച്ചുകൊണ്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാലൻ, 12-ാം വാർഡ് മെമ്പർ എം. ശൈലജ ടീച്ചർ വാർഡ് മെമ്പർ റജീന സിറാജ്, ഇവൻ്റ് അംബാസിഡർ ടിൻ്റു ലൂക്ക, യു.എം.സി. ജില്ലാ വൈസ്പ്രസിഡണ്ട് കെ.എം. ബഷീർ നന്ദി അർപ്പിച്ചുകൊണ്ട് വർക്കിംഗ് പ്രസിഡണ്ട് വി.കെ. വിനേശൻ എന്നിവർ പങ്കെടുക്കും.

തുടർന്ന് 10.30ന് കലാമന്ദിർ പേരാവൂർ അവതരിപ്പിക്കുന്ന സുമ്പാ ഡാൻസ്, 10.45ന് ലൈൻ അപ്, 11 മണിക്ക് ഫ്ളാഗ് ഓഫ് ഒളിമ്പ്യൻ ടിൻ്റു ലൂക്ക, പേരാവൂർ ഡി. വൈ.എസ്.പി. കെ.വി. പ്രമോദൻ എന്നിവർ നിർവ്വഹിക്കും.

12 മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തിലും സമ്മാനദാനത്തിലും സ്വാഗതം ഒ.ജെ. ബെന്നി കൺവിനർ. മുഖ്യാതിഥി പി.ബി. സജീവൻ എസ്.എച്ച്.ഒ. പേരാവൂർ ആശംസകളർപ്പിച്ചുകൊണ്ട് വനിതാവിംഗ് പ്രസിഡണ്ട് ദിവ്യ സ്വരൂപ്, മിഡ്നൈറ്റ് മാരത്തൺ ട്രഷറർ പ്രവീൺ കാറാട്ട്, നന്ദി അർപ്പിച്ചുകൊണ്ട് യൂത്ത് വിംഗ് പ്രസിഡണ്ട് സുജീഷ് എ.പി. എന്നിവർ പങ്കെടുക്കും.പത്രസമ്മേളനത്തിൽ ചെയർമാൻ സൈമൺ മേച്ചേരി. യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി വി. കെ. രാധാകൃഷ്‌ണൻ, ട്രഷറർ നാസർ ബറാക്ക, യൂണിറ്റ് രക്ഷാധികാരി കെ.എം. ബഷീർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250974/peravoor)