കൊവിഡ് മരണങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

By | Sunday October 25th, 2020

SHARE NEWS

 

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം രോഗികളില്‍ കൊവിഡ് മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അര്‍ബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. ഇത്തരക്കാരില്‍ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read