---
title: "വനിതാ ശാക്തീകരണം സെമിനാർ സംഘടിപ്പിച്ചു"
english_title: "Condectseminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251054/condectseminar"
published_at: "2024-11-22T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740512ec9878_1000038949.jpg"
keywords: []
---

# വനിതാ ശാക്തീകരണം സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കതിരൂർ : ** ഐ.എം.എ തലശ്ശേരി വനിതാ വിംഗിൻ്റെയും കതിരൂർ ഗ്രാമപഞ്ചാത്ത് കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ വനിതാ ശാക്തീകരണം സെമിനാർ സംഘടിപ്പിച്ചു.

## Article Content

**കതിരൂർ : ** ഐ.എം.എ തലശ്ശേരി വനിതാ വിംഗിൻ്റെയും കതിരൂർ ഗ്രാമപഞ്ചാത്ത് കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ വനിതാ ശാക്തീകരണം സെമിനാർ സംഘടിപ്പിച്ചു.

കതിരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി.റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി.രാജ് അധ്യക്ഷത വഹിച്ചു.ഡോ:ശ്രീജ ചാലി, ഡോ:രശ്മി രമേശൻ,ഡോ:മായ ജിതിൻ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ എന്ന വിഷയത്തിൽ ഡോ: സുചിത്ര സുധീർ അവതാരകയായിരുന്നു.തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ: മിനി ബാലകൃഷ്ണൻ,അഡ്വ: പ്രീതി പറമ്പത്ത്,തലശ്ശേരി സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വി.ദീപ്തി, സാമൂഹ്യ പ്രവർത്തകയും മുൻ മുൻസിപ്പൽ വൈസ് ചെയർമാനുമായ നജ്മാഹാഷിം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251054/condectseminar)