---
title: "തലശ്ശേരിയിലെ പുതിയ കോടതി കെട്ടിട സമുച്ചയം ഡിസംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "pinarayivijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251134/pinarayivijayan"
published_at: "2024-11-23T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67411a5f24030_download_(20).jpeg"
keywords: []
---

# തലശ്ശേരിയിലെ പുതിയ കോടതി കെട്ടിട സമുച്ചയം ഡിസംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തലശ്ശേരി **: തലശ്ശേരിയിലെ കണ്ണൂർ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ഡിസംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള അവലോകന യോഗം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീർ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി **: തലശ്ശേരിയിലെ കണ്ണൂർ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ഡിസംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള അവലോകന യോഗം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീർ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി കോടതി സമുച്ചയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ് അധ്യക്ഷനായി. ഗവ. പ്ലീഡർ അഡ്വ. അജിത് കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി ജി.പി ഗോപാലകൃഷ്ണൻ, കുടുംബ കോടതി ജഡ്ജ് കെ.ജെ. ആൽബി, അഡീഷണൽ സെഷൻസ് ജഡ്ജ് മാരായ റൂബി കെ. ജോസ്, ജെ വിമൽ, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ബി കരുണാകരൻ, അഡ്വ കെ. വിശ്വൻ, അഡ്വ എം. ഷറഫുദ്ദീൻ, അഡ്വ.വിനോദ് കുമാർ ചമ്പളോൻ, അഡ്വ. വി. രത്നാകരൻ, അഡ്വ പ്രീതി പറമ്പത്ത്, അഡ്വ.യു ഗീത, അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ പ്രതിനിധി എ.രവീന്ദ്രൻ, ജില്ലാ കോടതി ശിരസ്തദാർ വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251134/pinarayivijayan)