---
title: "വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവം:    പ്രതിയുടെ മൊഴി എടുത്തു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251167/kannur"
published_at: "2024-11-23T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67414ef710260_Screenshot_2024-11-23_090737.jpg"
keywords: []
---

# വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവം:    പ്രതിയുടെ മൊഴി എടുത്തു 

> **Lead Summary:** കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദീകരിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദീകരിച്ചു.

ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷിന്‍റെ മൊഴി.ദിവ്യശ്രീയുടെ സംസ്കാരം ഇന്ന് രാവിലെ കരിവെള്ളൂരിൽ വീട്ടുവളപ്പിൽ നടക്കും.

ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിലുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251167/kannur)