---
title: "പാലക്കാട് വിജയം ഉറപ്പിച്ച് രാഹുൽ മാങ്കൂട്ടം"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251216/palakkad"
published_at: "2024-11-23T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741757060afc_IMG-20241123-WA0029.jpg"
keywords: []
---

# പാലക്കാട് വിജയം ഉറപ്പിച്ച് രാഹുൽ മാങ്കൂട്ടം

> **Lead Summary:** **പാലക്കാട്**: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ മണിക്കൂറില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിച്ച് ബിജെപി വന്‍ കുതിപ്പാണ് നടത്തിയതെങ്കിലും വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിക്കുന്ന നിലയിലാണ്.

## Article Content

**പാലക്കാട്**: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ മണിക്കൂറില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിച്ച് ബിജെപി വന്‍ കുതിപ്പാണ് നടത്തിയതെങ്കിലും വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിക്കുന്ന നിലയിലാണ്.

നഗരമേഖലകളില്‍ പ്രതീക്ഷിച്ച അത്ര വോട്ടു നേടാനാകാതെ പോയതാണ് ബിജെപിക്ക് ആദ്യ റൗണ്ടുകൾക്ക് ശേഷം തിരിച്ചടിയായത്. നിലവിൽ 5000 ൽ അധികം വോട്ടുകളുടെ ലീഡിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇനി വോട്ടെണ്ണാൻ ബാക്കിയുള്ളത് യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലാണ് എന്നുള്ളതും യു ഡി എഫ് വിജയ സാധ്യത വർദ്ദിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251216/palakkad)