---
title: ""അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം"; ഡോ. പി സരിനെ ട്രോളി ഡോ. എസ്എസ് ലാല്‍"
english_title: " Dr. P. Sarin trolled BY DR. SS Lal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251231/dr-p-sarin-trolled-by-dr-ss-lal"
published_at: "2024-11-23T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674180a5d907c_DR_SARIN.jpg"
keywords: []
---

# "അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം"; ഡോ. പി സരിനെ ട്രോളി ഡോ. എസ്എസ് ലാല്‍

> **Lead Summary:** പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവും ഡോക്ടറുമായ ഡോ. എസ്എസ് ലാല്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ ഡോ. പി സരിനുമായി ഉണ്ടായ സാമൂഹ്യ മാധ്യമ പോരിന്റെ തുടര്‍ച്ചയായാണ്, ഡോ. ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വോട്ടെണ്ണലില്‍ ബഹുദൂരം പിന്നിലായ പി സരിനോട് ഇനി ജോലി ചെയ്തു ജീവിക്കാം എന്നാണ് ഡോ. ലാല്‍ പോസ്റ്റില്‍ ആശ്വസിപ്പിക്കുന്നത്.

## Article Content

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവും ഡോക്ടറുമായ ഡോ. എസ്എസ് ലാല്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ ഡോ. പി സരിനുമായി ഉണ്ടായ സാമൂഹ്യ മാധ്യമ പോരിന്റെ തുടര്‍ച്ചയായാണ്, ഡോ. ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വോട്ടെണ്ണലില്‍ ബഹുദൂരം പിന്നിലായ പി സരിനോട് ഇനി ജോലി ചെയ്തു ജീവിക്കാം എന്നാണ് ഡോ. ലാല്‍ പോസ്റ്റില്‍ ആശ്വസിപ്പിക്കുന്നത്.

**കുറിപ്പ് ഇങ്ങനെ**:-      അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാല്‍ ആ സ്‌റ്റെതസ്‌കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴില്‍ പഠിച്ചയാളെന്ന നിലയില്‍ അക്കാര്യത്തില്‍ ഞാന്‍ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാര്‍ട്ടി ഓഫീസില്‍ ഇനി അനിയനെ കയറ്റൂല. എന്നാല്‍ പാര്‍ട്ടി മാറുന്ന തിരക്കില്‍ അവിടെ നിന്ന് എടുക്കാന്‍ മറന്നുപോയ ഖദര്‍ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കില്‍ അതൊക്കെ തിരിച്ചു വാങ്ങിത്തരാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251231/dr-p-sarin-trolled-by-dr-ss-lal)