---
title: "പാട്ടും പാടി എൽ ഡി എഫ്: ചേലക്കരയിൽ യു ആർ പ്രദീപിന്റെ തേരോട്ടം"
english_title: "U R Pradeep's Chariot Race In Chelakkara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251238/u-r-pradeeps-chariot-race-in-chelakkara"
published_at: "2024-11-23T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67418912658c5_LDF.jpg"
keywords: []
---

# പാട്ടും പാടി എൽ ഡി എഫ്: ചേലക്കരയിൽ യു ആർ പ്രദീപിന്റെ തേരോട്ടം

> **Lead Summary:** ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചത് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. വോട്ടെണ്ണൽ വേളയിൽ ഒരിക്കൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് നില ഉയർത്തിയില്ല. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്.

## Article Content

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചത് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. വോട്ടെണ്ണൽ വേളയിൽ ഒരിക്കൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് നില ഉയർത്തിയില്ല. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്.

ഇടത് കോട്ടയായ ചേലക്കര കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ആവർത്തിക്കുകയായിരുന്നു. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു.ആർ. പ്രദീപ് മറികടക്കുകയായിരുന്നു. അതേസമയം ചേലക്കരയിലെ വിജയം സംസ്ഥാനത്ത് എൽഡിഎഫിന് ആശ്വാസമാവുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251238/u-r-pradeeps-chariot-race-in-chelakkara)