---
title: "മാലൂർ പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി  ഇളനീർ ഘോഷയാത്ര നടന്നു."
english_title: "mallor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251239/mallor"
published_at: "2024-11-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67418b20c1b51_8239d712-36de-4eb1-869e-17b9958cc80b.jpeg"
keywords: []
---

# മാലൂർ പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി  ഇളനീർ ഘോഷയാത്ര നടന്നു.

> **Lead Summary:** **മാലൂർ:** മാലൂർ പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങ് ആയ ഇളനീർ ഘോഷയാത്ര നടന്നു. രാവിലെ മുതൽ ഉത്സവ ചടങ്ങുകൾ, ഇളനീർ കാവുകളുടെ വരവ്, ഉച്ചയ്ക്ക് തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്രയും നടന്നു. ഈയൊരു ചടങ്ങോട് കൂടിയാണ് ഉത്സവത്തിന് സമാപനം കുറിക്കുന്നത്. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം അച്ഛന്മാരുടെ സ്ഥാനാരോഹണത്തോടയും മുദ്ര കൈമാറ്റത്തോടുകൂടി യും ആണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.

## Article Content

**മാലൂർ:** മാലൂർ പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങ് ആയ ഇളനീർ ഘോഷയാത്ര നടന്നു. രാവിലെ മുതൽ ഉത്സവ ചടങ്ങുകൾ, ഇളനീർ കാവുകളുടെ വരവ്, ഉച്ചയ്ക്ക് തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്രയും നടന്നു. ഈയൊരു ചടങ്ങോട് കൂടിയാണ് ഉത്സവത്തിന് സമാപനം കുറിക്കുന്നത്. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം അച്ഛന്മാരുടെ സ്ഥാനാരോഹണത്തോടയും മുദ്ര കൈമാറ്റത്തോടുകൂടി യും ആണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ ഇളനീർകണ്ടം ചെത്തൽ, കുന്തം കടയൽ, വേങ്ങ കണ്ടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും എണ്ണ സമർപ്പണം, തുടർന്ന് സാംസ്കാരിക സമ്മേളനം വിവിധ കലാപരിപാടികൾ, തുടങ്ങിയവ അരങ്ങേറി. അഷ്ടമി ഉത്സവത്തെ തുടർന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഇന്ന് അന്നദാനവും ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251239/mallor)