---
title: "ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകൾ"
english_title: "Chelakkara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251336/chelakkara"
published_at: "2024-11-24T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67427b25733fd_IMG-20241124-WA0002.jpg"
keywords: []
---

# ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകൾ

> **Lead Summary:** **തൃശൂര്‍**: ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകള്‍. മുന്‍ ദലിത് കോണ്‍ഗ്രസ് നേതാവായ എന്‍ കെ സുധീറാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ മത്സരിച്ചത്. 11 പോസ്റ്റല്‍ വോട്ടുകളും സുധീറിന് ലഭിച്ചു.

## Article Content

**തൃശൂര്‍**: ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകള്‍. മുന്‍ ദലിത് കോണ്‍ഗ്രസ് നേതാവായ എന്‍ കെ സുധീറാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ മത്സരിച്ചത്. 11 പോസ്റ്റല്‍ വോട്ടുകളും സുധീറിന് ലഭിച്ചു.

ആകെ പോള്‍ ചെയ്തതിന്റെ 2.51 ശതമാനം മാത്രമാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വെറും 13 ദിവസം മാത്രമാണ് സംഘടനയ്ക്ക് പ്രചാരണത്തിന് ലഭിച്ചത്. ഇടത് കോട്ടയില്‍ 3920 വോട്ടുകള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചെറിയ കാര്യമല്ല. പിണറായിസത്തിനെതിരായ വോട്ടാണ് സുധീറിന് ലഭിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിച്ച് 3920 വോട്ട് നേടാന്‍ ശേഷിയുള്ള വേറെ എത്ര പാര്‍ട്ടികളുണ്ടെന്നാണ് അൻവർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251336/chelakkara)