---
title: "സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Medicalcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251403/medicalcamb"
published_at: "2024-11-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742e0cd2c3ac_1000039230.jpg"
keywords: []
---

# സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **കൊട്ടിയൂർ: **സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും നടത്തി. കൊട്ടിയൂർ എൻ.എസ്.എസ് സ്കൂളിൽ നടത്തിയ ക്യാമ്പ് സേവാഭാരതി ജില്ലാ സിക്രട്ടറി എൻ. ടി. മനോജ് ഉൽഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ: **സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും നടത്തി. കൊട്ടിയൂർ എൻ.എസ്.എസ് സ്കൂളിൽ നടത്തിയ ക്യാമ്പ് സേവാഭാരതി ജില്ലാ സിക്രട്ടറി എൻ. ടി. മനോജ് ഉൽഘാടനം ചെയ്തു.

സേവാ ഭാരതി നേതാക്കളായ ഇ.ജി.ഗോപി, വി.എസ്. പ്രമീള ,എൻ.എം. ഷിബു, കെ.എസ്.രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. നയന രാജൻ, ഡോ.ഹാഷിക് നാലകത്ത്, ഡോ.വിജയ പ്രകാശ് തുടങ്ങി ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് സ്പെഷാലിറ്റി ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251403/medicalcamb)