---
title: "വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ച് വേക്കളം യു പി സ്ക്കൂൾ"
english_title: "Vekkalamupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251436/vekkalamupschool"
published_at: "2024-11-24T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743131442045_1000039300.jpg"
keywords: []
---

# വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ച് വേക്കളം യു പി സ്ക്കൂൾ

> **Lead Summary:** **വേക്കളം : **75-ാം വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി വേക്കളം യു.പി. സ്കൂളിൽ വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്ലാസ്സ് നയിച്ചത് പ്രശസ്ത മോട്ടിവേഷനറും സൈക്കോളജിസ്റ്റും മെൻ്ററുമായ മോഹൻ ജോർജാണ്.

## Article Content

**വേക്കളം : **75-ാം വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി വേക്കളം യു.പി. സ്കൂളിൽ വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്ലാസ്സ് നയിച്ചത് പ്രശസ്ത മോട്ടിവേഷനറും സൈക്കോളജിസ്റ്റും മെൻ്ററുമായ മോഹൻ ജോർജാണ്.

പി.ടി.എ പ്രസിഡൻ്റ് വി.ഡി. ബിൻ്റോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോളയാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. അധ്യാപക രായ കെ.പി. രാജീവൻ, ഇന്ദു. പി, മദർ പി.ടി.എ. പ്രസിഡൻറ് ഷൈനി വിനോദ്, പി. ടി.എ. എക്സി ക്യൂട്ടീവ് അംഗം വിജിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251436/vekkalamupschool)