കണ്ണൂർ : ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
പെയിന്റിങ് മേഖലയിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ജോഷി കൂരിക്കാട്ടിൽ ഡിസിസി ജനറൽ സെക്രട്ടറി എം കെ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു രണ്ടത്താണി തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജില്ലാ കോഡിനേറ്റർ അനൂപ്കുമാർ മാവിലായി അധ്യക്ഷത വഹിച്ചു. ജോജി ജോസഫ് സ്വാഗതവും ബൽറാം ചെമ്പിലോട് നന്ദിയും പ്രകാശിപ്പിച്ചു.
Kannur